Header Ads

  • Breaking News

    യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം കനക്കുന്നു ; പോലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു


    തിരുവനന്തപുരം : 
    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം കനക്കുന്നു. പോലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം ഉപയോഗിച്ചു.പോലീസിന് നേരെ കുപ്പികളും കല്ലുകളും മരകഷണങ്ങളും പ്രവർത്തകർ എറിഞ്ഞു ഇതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിലേക്ക് കൊണ്ടുപോയി. പ്രവർത്തകർ ഇതുവരെ ഒഴിഞ്ഞുപോകാൻ തയ്യാറായിട്ടില്ല. പ്രകോപനമായ രീതിൽ പ്രവർത്തകർ പെരുമാറിയതോടെയാണ് പോലീസ് പ്രതികരിച്ചത്. പ്രവർത്തകർ നിലവിൽ സമരപന്തലിൽ കഴിയുകയാണ്.
    അതേസമയം കഴിഞ്ഞ എട്ട് ദിവസമായി സമരത്തിലിരിക്കുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെ ആരോഗ്യസ്ഥിതി മോശമായതിനാൽ ആശുപത്രിയിലേക്ക് മാറ്റി. പോലീസാണ് അഭിജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad