Header Ads

  • Breaking News

    കൈക്കൂലി ആരോപണം; സസ്‌പെന്‍ഡ് ചെയ്ത ഡോക്ടര്‍മാര്‍ക്ക് പകരം സംവിധാനമില്ല, ശസ്ത്രക്രിയകള്‍ മുടങ്ങി, ജനറല്‍ ആശുപത്രിയെ താറടിച്ചു കാണിക്കാന്‍ ചില സ്ഥാപിത താല്‍പര്യക്കാരുടെ കുല്‍സിത ശ്രമമെന്ന് കെ ജി എം ഒ എ


    കാസര്‍കോട്:
    കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പകരം സംവിധാനമില്ല. ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി വി സുനില്‍ ചന്ദ്രന്‍, അനസ്‌തേഷ്യാ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ എം വെങ്കിടഗിരി എന്നിവരെയാണ് കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ സസ്‌പെന്‍ഷനിലായതോടെ പകരം സംവിധാനമൊരുക്കാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങി.

    അതേസമയം കാസര്‍കോട് ജനറല്‍ ആശുപത്രിയെ താറടിച്ചു കാണിക്കാനുള ചില സ്ഥാപിത താല്‍പര്യക്കാരുടെ കുല്‍സിത ശ്രമമാണെന്ന് കെ ജി എം ഒ എ (കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍) കാസര്‍കോട് ജില്ലാ ജനറല്‍ ബോഡി യോഗം ആരോപിച്ചു. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതിനു ശേഷം കടുത്ത പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് നല്ല സേവനം പാവപ്പെട്ട രോഗികള്‍ക്ക് നല്‍കിവരുന്നു. മുന്‍ കാലങ്ങളില്‍ മംഗളൂരുവിലേക്ക് മാറ്റിയിരുന്ന പല ചികിത്സകളും ശസ്ത്രക്രിയകളും കുറച്ചു കാലമായി ഇവിടെ തന്നെ ചികിത്സ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ ആരോപണം ഡോക്ടര്‍മാരെയും ആശുപത്രിയെയും കരിവാരി തേക്കാന്‍ വേണ്ടി കരുതികൂട്ടി ചെയ്തതാണെന്ന് കരുതേണ്ടിയിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയെ തകര്‍ക്കാനുള്ള  ആസൂത്രിത ശ്രമം ഇതിനുപിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.

    ജനറല്‍ ആശുപത്രിയില്‍ നിന്ന് പ്രഗത്ഭ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നത് കാസര്‍കോട്ടെ പാവപ്പെട്ട രോഗികളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ള പ്പെടുകയായിരിക്കും ഫലം. ഈ സാഹചര്യത്തില്‍ ിഷയത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഉറപ്പു വരുത്തണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെട്ടു.

    യോഗത്തില്‍ കെ ജി എം ഒ എ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഡോ. ബി നാരായണ നായിക്ക് അധ്യക്ഷ വഹിച്ചു. കണ്‍വീനര്‍ ഡോ. ജനാര്‍ദന നായിക് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ജമാല്‍ അഹ് മദ്, സീനിയര്‍ ഫിസീഷ്യന്‍ ഡോ. കുഞ്ഞിരാമന്‍, ഡോ. കൃഷ്ണ നായിക്, ഡോ. ശോഭ, ഡോ. അനൂപ്, ഡോ. ജമാലുദ്ദീന്‍, ഡോ. ദീപ്തി, ഡോ. വാസന്തി തുടങ്ങിയവര്‍ സംബന്ധിച്ചു.

    No comments

    Post Top Ad

    Post Bottom Ad