Header Ads

  • Breaking News

    കാർഷികമേഖലയിലും ചുവടുറപ്പിച്ച‌് ചെറുതാഴം ബാങ്ക‌്

    പിലാത്തറ:

    കേരളത്തിലെ ഒന്നാംനിര ബാങ്കുകളിൽ ഒന്നായ ചെറുതാഴം സർവീസ് സഹകരണ ബാങ്കിന്റെ കാർഷികമേഖലയിലേക്കുള്ള ചുവടുവയ‌്പ്പും ശ്രദ്ധേയമാകുന്നു. 
    തരിശുഭൂമികളിൽ കൃഷിയിറക്കി നൂറുമേനി കൊയ്യാൻ കർഷകരെയും മെമ്പർമാരെയും പ്രാപ്തരാക്കുകയാണ് ബാങ്കിന്റെ സാരഥികൾ. നരിക്കാംവള്ളിയിൽ  ബാങ്കിന്റെ അധീനതയിലുള്ള ഏക്കർ കണക്കിന് ഭൂമിയിൽ നേന്ത്രവാഴയും പച്ചക്കറികളും കൃഷി ചെയ്ത് സമൃദ്ധമായ വിളവെടുപ്പ് നടത്തി. കർഷകരുടെ സഹായത്തോടെ മൂവായിരത്തിലധികം നേന്ത്രവാഴയാണ് ജൈവരീതിയിൽ കൃഷി ചെയ്തത്. 

    ബാങ്കിന്റെതന്നെ വിപണനകേന്ദ്രങ്ങൾ വഴിയാണ് ഉൽപന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്നത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതിനാൽ സാധാരണക്കാർക്ക് ഇത്ഏറെ ആശ്വാസമാണ്.

    നെൽകൃഷിയിലേക്കും ബാങ്കിന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. അതിയടം, മേലതിയടം, ശ്രീസ്ഥ പാടശേഖരങ്ങളിലെ കർഷകരെ സഹായിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശനിയാഴ‌്ച പകൽ രണ്ടിന‌്  ശ്രീസ്ഥയിൽ കർഷകരുടെയും കാർഷികവിദഗ്ധരുടെയും യോഗം ചേരും. കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.വി ജയരാജ് ക്ലാസെടുക്കും. ബാങ്ക് പ്രസിഡന്റ‌് സി എം വേണുഗോപാലൻ അധ്യക്ഷനാവും.

    No comments

    Post Top Ad

    Post Bottom Ad