Header Ads

  • Breaking News

    തളിപ്പറമ്പില്‍ ഒറ്റ നമ്പര്‍ ചൂതാട്ടം : ലോട്ടറി ലോട്ടറി സ്റ്റാള്‍ ഉടമ അറസ്റ്റില്‍


    തളിപ്പറമ്പിൽ ഒറ്റ നമ്പർ ചൂതാട്ടം : ലോട്ടറി നടത്തിയ ലോട്ടറി സ്റ്റാൾ ഉടമ അറസ്റ്റിൽഒറ്റ നമ്പർ ചൂതാട്ട ലോട്ടറി നടത്തിയ ലോട്ടറി സ്റ്റാൾ ഉടമ അറസ്റ്റിൽ. പുളിമ്പറമ്പ് കരിപ്പൂലിലെ പുതിയപുരയിൽ രാജൻ (59)നെയാണ് ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശൻ, കെ.പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് 10000 രൂപയും ലോട്ടറി നമ്പർ എഴുതിയ തുണ്ടുകടലാസുകളും പിടിച്ചെടുത്തു.
    ഇന്ന് വൈകുന്നേരം രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മാർക്കറ്റ് റോഡിൽ വിസ്മയ ലോട്ടറി സ്റ്റാൾ നടത്തി വരുന്ന രാജൻ നേരത്തെ നിരവധി തവണ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിൽ പിടിയിലായിരുന്നു. തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad