പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തകനെ നടുറോഡിലിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ യവത്മാലിലാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊലപാതകം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
യവത്മാലിലെ ആരണി റൂറല്‍ ആശുപത്രിക്ക് സമീപമാണ് ക്രൂര കൊലപാതകം നടന്നത്. നിലേഷ് മസ്‌കെ എന്ന ബിജെപി പ്രവര്‍ത്തകനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കേളാപൂര്‍-ആരണി ബിജെപി എംഎല്‍എ പ്രൊഫസര്‍ രാജു തോദാസത്തിന്റെ അടുത്ത സഹായിയായാണ് നിലേഷ്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തന്റെ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.