Header Ads

  • Breaking News

    രോഹിതിന് അഞ്ചാം സെഞ്ചുറി, ലോകറെക്കോർഡ്; ഇന്ത്യ ശക്തമായ നിലയിൽ

    ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കക്കെതിരെ രോഹിത് ശർമയ്ക്കു സെഞ്ചുറി. 2019 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് അഞ്ചാം സെഞ്ചുറിയാണിത്(103). 

    ഒരുലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന റെക്കോർഡ് രോഹിത് ശര്‍മ സ്വന്തമാക്കി. നാലുസെഞ്ചുറി നേടിയ കുമാര്‍  സംഗക്കാരയുടെ റെക്കോ‍ഡാണ് രോഹിത് മറികടന്നത് . 2015 ലോകകപ്പിലായിരുന്നു സംഗക്കാരുയുടെ നേട്ടം. ലോകകപ്പിലെ സെഞ്ചുറിനേട്ടത്തില്‍ രോഹിത് സച്ചിനൊപ്പമെത്തി. സച്ചിന്‍ ആറുസെഞ്ചുറികള്‍ നേടിയത് ആറുലോകകപ്പില്‍ നിന്നാണ്. രോഹിത് ശര്‍മയുടെ നേട്ടം രണ്ടാം ലോകകപ്പിലാണ്. 

    ജയിക്കാൻ 265 റൺസ് വേണ്ട ഇന്ത്യ ശക്തമായ നിലയിലാണ്. ഒരു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെന്ന നിലയിലാണ് ഇന്ത്യ. 

    അർധസെഞ്ചുറിയുമായി ലോകേഷ് രാഹുലും ക്രീസിലുണ്ട്. തുടക്കം മുതൽ ഇന്ത്യ അടിച്ചു തകർക്കുകയായിരുന്നു. 


    നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എയ്ഞ്ചലോ മാത്യൂസിന്റെ മികവിൽ 264 റൺസെടുത്തു. നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 264 റൺസെടുത്തത്. ഒരു ഘട്ടത്തിൽ നാലിന് 55 റൺസ് എന്ന നിലയിൽ തകർന്ന ശ്രീലങ്കയ്ക്ക് എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയാണ് താങ്ങും തണലുമായത്. 115 പന്തിൽ ഒൻപതു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെയാണ് മാത്യൂസ് മൂന്നാം ഏകദിന സെഞ്ചുറി പിന്നിട്ടത്. ഇതു മൂന്നും ഇന്ത്യയ്‌ക്കെതിരെയാണെന്ന പ്രത്യേകതയുമുണ്ട്. 

    128 പന്തിൽ 113 റൺസെടുത്താണ് മാത്യൂസിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. മൽസരത്തിലാകെ 10 ഓവർ ബോൾ ചെയ്ത ബുമ്ര, 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടെ ഏകദിനത്തിൽ ബുമ്രയുടെ വിക്കറ്റ് നേട്ടം 100 കടന്നു.

    No comments

    Post Top Ad

    Post Bottom Ad