Header Ads

  • Breaking News

    രണ്ട് നില വീട് പൂർണമായും തകർന്നു വീണു ഏതാണ്ട് 25 ലക്ഷത്തോളം രൂപയുടെ നഷ്ടം


    തലശ്ശേരി : 
    തലശേരിക്കടുത്ത് ചോനാടം കോട്ടായി വാസു റോഡിൽ നിർമ്മാണത്തിലിരിക്കുന്ന രണ്ട് നില വീട് പൂർണമായും തകർന്നു വീണു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പെയ്ത കനത്ത മഴയിലാണ് സംഭവം. 

    വിജേഷ് ഭാസ്ക്കരന്റെ വീടാണ് തകർന്ന് വീണത്. ഒന്നര വർഷം മുമ്പാണ് വീടുപണിയാരംഭിച്ചത്.

    2 നിലയുടെയും കോൺക്രീറ്റ് പ്രവൃത്തികൾ പൂർണ്ണമായും കഴിഞ്ഞിരുന്നു. മറ്റ് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനിരിക്കെയാണ് സംഭവം. അപകടം നടന്നത് രാത്രിയിലായതിനാൽ ആർക്കും പരിക്കില്ല.


    ഏതാണ്ട് 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad