Header Ads

  • Breaking News

    കാലവര്‍ഷം കനത്തു; കണ്ണൂരില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്



    കണ്ണൂര്‍: 
    ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി. കേരളത്തില്‍ പലയിടത്തും കനത്തമഴയാണ് ലഭിക്കുന്നത്. മഴയെ തുടര്‍ന്ന് പല റോഡുകളും വെള്ളത്തില്‍ മുങ്ങി. എറണാകുളത്തെ മണികണ്ഠന്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ഈരാറ്റുപേട്ടപീരുമേട് പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു.
    ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.നാളെ ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴയാണ് ഈ ദിവസങ്ങളില്‍ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.
    വെള്ളി, ശനി ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറു ദിശയില്‍നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്

    No comments

    Post Top Ad

    Post Bottom Ad