Header Ads

  • Breaking News

    കുഞ്ഞിമംഗലം: കുളത്തില്‍ മുങ്ങിയ യുവാവ് മരിച്ചു



    കൂട്ടുകാരോടൊപ്പം കുളത്തില്‍ ചാടുന്നതിനിടയില്‍ മുങ്ങിത്താഴ്ന്ന യുവാവ് ചികിത്സക്കിടയില്‍ മരിച്ചു. കുഞ്ഞിമംഗലം കിഴക്കാനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ചന്തേരക്കാരന്‍ രവി-സുനിത ദമ്പതികളുടെ മകന്‍ രതുലാണ് (23) മരിച്ചത്.

    ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ ചാടിക്കളിക്കുന്നതിനിടയിലാണ് ഇയാളെ വെള്ളത്തില്‍ കാണാതായത്. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തുമ്പോഴേക്കും നാട്ടുകാര്‍ ഇയാളെ മുങ്ങിയെടുത്ത് കരക്കെത്തിച്ചിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ രതുലിനെ ഉടന്‍തന്നെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മംഗലാപുരത്തെ ചികിത്സക്കിടയില്‍ ഇന്ന് രാവിലെ ആറോടെയായിരുന്നു മരണം. സഹോദരന്‍: സിധില്‍. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

    No comments

    Post Top Ad

    Post Bottom Ad