Header Ads

  • Breaking News

    വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു



    കണ്ണൂര്‍ : 

    കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

    2019-20 അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. 

    അപേക്ഷ ഫോറം കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിലും ുലലറശസമ.സലൃമഹമ.ഴീ്.ശി ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 നകം ലഭിക്കണം. 
    ഫോണ്‍: 0497 2706806.

    No comments

    Post Top Ad

    Post Bottom Ad