Header Ads

  • Breaking News

    85 ലൈബ്രറിയന്‍മാര്‍ക്ക് പി.എസ്.സി നിയമനം നടത്തി


    കേരള സ്റ്റേറ്റ് കോമണ്‍ പൂള്‍ ലൈബ്രറി സര്‍വീസില്‍ ലൈബ്രറിയന്‍ ഗ്രേഡ്-4 തസ്തികയില്‍ പി.എസ്.സി ശുപാര്‍ശ പ്രകാരം 85 പേര്‍ക്ക് നിയമനം. ഈ വിഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, എന്‍ജിനിയറിങ്-മെഡിക്കല്‍-ഡെന്റല്‍ കോളേജുകള്‍, പോളിടെക്‌നിക് കോളേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി നികത്തപ്പെടാതെ കിടന്ന ഒഴിവുകളിലേക്കാണ് നിയമനം നടത്തിയത്.അക്കാദമിക രംഗത്ത് ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഇതോടെ ആക്കം കൂടുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad