Header Ads

  • Breaking News

    ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുതാൻ കള്ളുചെത്ത് ഉപജീവനമാക്കി 32 കാരി


    കൂത്തുപറമ്പ്: 
    ഷീജ ഉയരങ്ങളിലേക്ക് ചവിട്ടി കയറാൻ തുടങ്ങിയത് ജീവിതം കൈവിട്ടു പോകാതിരിക്കാനായിരുന്നു. പിന്നെ,അതൊരു ജീവിത താളക്രമമായി മാറി. അങ്ങിനെ കള്ളുചെത്ത് തൊഴിലിലൂടെ ജീവിതത്തിന്റെ കോണിപ്പടികൾ ചവിട്ടിക്കയറുകയാണ് കണ്ണവത്തിനടുത്തെ പന്നിയോട് വിഷ്ണു നിവാസിൽ ഷീജ എന്ന ഈ പെൺകരുത്ത്.
    കള്ളു പാത്രവും അനുബന്ധ സാമഗ്രികളും അരയിൽ തിരുകി ,ജോലിത്തഴക്കം വന്ന ആണിന്റെ ഉൻമേഷത്തോടെ കണ്ണവത്തെ കൃഷിയിടങ്ങളിൽ സജീവമാണ് ഇന്ന് ഈ മുപ്പത്തിരണ്ടുകാരി. കള്ള് ശേഖരിക്കാനായി പരിഭ്രമം ഒട്ടുമില്ലാതെ എത്ര ഉയരമുള്ള തെങ്ങിൽ പോലും ഷീജ നിത്യേന കയറിയിറങ്ങുന്നു.
    എട്ടു മാസം മുമ്പ് ഭർത്താവ് ജയകുമാറിന് ഉണ്ടായ വാഹനാപകടമാണ് ഷീജയുടെ ജീവിതം വഴിതിരിച്ചുവിട്ടത്. കണ്ണവത്ത് വെച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ ജയകുമാറിന് പരിക്കേറ്റത്ക്ക്. കൈക്ക് ക്ഷതം ഏറ്റതോടെ കള്ള് ചെത്ത് തൊഴിലാളിയായിരുന്ന ജയകുമാറിന് ജോലിക്ക് പോകാൻ കഴിയാതെ വന്നു.രണ്ടു കുട്ടികളുടെ പഠനവും, കുടുംബത്തിന്റെ നിത്യ ചെലവുമൊക്കെ എങ്ങിനെ നിറവേറ്റാനാവുമന്ന് വലിയൊരു ചോദ്യചിഹ്നമായി ഉയർന്നപ്പോൾ മറുത്തൊന്നും ഷീജ ചിന്തിച്ചില്ല. ഭർത്താവിന്റെ ജോലി തന്നെ ചെയ്യാമെന്ന് തീരുമാനിച്ചു. ഭർത്താവ് തന്നെയാണ് ഇതിനായി ഷീജയ്ക്ക് പരിശീലനം നൽകിയത്. നിത്യേന പ്രദേശത്തെ പത്തോളം തെങ്ങുകളിൽ കയറി ഷീജ കള്ള് ശേഖരിക്കും. ഇവ കണ്ണവത്തെ ഡിപ്പോയിൽ ഏൽപ്പിക്കുകയും ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികൂടിയാണ് ഷീജ.പ്രതിസന്ധികളിൽ കരയാനും ദു:ഖം അനുഭവിച്ചു തീർക്കാനുമുള്ളതല്ല സ്തീ ജന്മമെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകുകയാണ് ഷീജ.എട്ടാം ക്ലാസ് വിദ്യാർഥി വിഷ്ണു, അഞ്ചാം ക്ലാസ് വിദ്യാർഥി വിസ്മയ എന്നിവരാണ് ജയകുമാർ-ഷീജ ദമ്പതികളുടെ മക്കൾ.

    No comments

    Post Top Ad

    Post Bottom Ad