Header Ads

  • Breaking News

    1Kg കഞ്ചാവുമായി മാട്ടൂലില്‍ യുവാവ് പിടിയില്‍


    കണ്ണൂര്‍: 
    മാട്ടൂലില്‍ ഒരു കിലോ നൂറ് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. മാട്ടൂല്‍ നോര്‍ത്തിലെ പടിഞ്ഞാറെ പീടികയിലെ ഫവാസ് (23) ആണ് ഒരു കിലോ ഉണക്ക കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. 
    പാപ്പിനിശ്ശേരി റെയ്ഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ എ.ഹേമന്ത് കുമാറും സംഘവും ഇന്നലെ വൈകീട്ട് 5.30ന് മാട്ടൂല്‍ നോര്‍ത്തിലെ ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപത്തു വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസെടുത്തു. 
    കഴിഞ്ഞ കുറെ കാലമായി ഇയാള്‍ മാട്ടൂല്‍ ഭാഗത്ത് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് കഴിഞ്ഞ ഒരു മാസമായി ഫവാസിനെ നിരീക്ഷിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയും കൂടിയാണ് ഇയാള്‍. 
    പ്രിവന്റീവ് ഓഫീസര്‍മാരായ അഡോണ്‍ ഗോഡ് ഫ്രഡ്, അഭിലാഷ്, പ്രവീണ്‍, സിവില്‍ ഓഫീസര്‍മാരായ സനീബ്, നിഷാദ്, രാഹുല്‍, വിനോദ്, ഷൈന, ഡ്രൈവര്‍ ഷജിത്ത് എന്നിവരും യുവാവിനെ പിടിച്ച എക്സൈസ് സംഘത്തിലുണ്ടായിരുന്നു. 

    No comments

    Post Top Ad

    Post Bottom Ad