Header Ads

  • Breaking News

    മാങ്ങാട് നവചേതന കലാ - സാംസ്കാരിക വേദിയുടെ ചെണ്ടമേളം അരങ്ങേറ്റം ആഗസ്റ്റ് 12 ന്


    മാങ്ങാട് :
    നവചേതന കലാ - സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് മാസമായി നടന്നു വരുന്ന ചെണ്ട പരിശീലനത്തിന്റെ അരങ്ങേറ്റം ആഗസ്റ്റ് 12 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മാങ്ങാട് കൃഷ്ണപിള്ള സ്മാരക കലാസമിതി ഗ്രൗണ്ടിൽ അരങ്ങേറും. ടി.വി.രാജേഷ് MLA ഉദ്ഘാടനം ചെയ്യും.

    3500 ചതുരശ്ര അടി വലിപ്പമുള്ള പ്രത്യേകം തയ്യാറാക്കിയ പടുകൂറ്റൻ പന്തലിലാണ് അരങ്ങേറ്റം. 5 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള 36 കുട്ടികളാണ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്.

     അരങ്ങേറ്റം വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതി വിളിച്ചു ചേർത്തു. ആയിരക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന്ന് അത്യുത്സാഹമാർന്ന തീവ്രപരിശീലനത്തിലാണ് കുട്ടികൾ.

    No comments

    Post Top Ad

    Post Bottom Ad