Header Ads

  • Breaking News

    Copa America: വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് മെസിയും സംഘവും; സെമിയില്‍ ബ്രസീല്‍- അര്‍ജന്റീന പോരാട്ടം


       
    പോര്‍ട്ടോ അലെഗ്രോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തോല്‍പിച്ചത്. ബുധനാഴ്ച നടക്കുന്ന സെമിയില്‍ ബ്രസീലാണ് അര്‍ജന്റീനയുടെ എതിരാളികള്‍

    തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു അര്‍ജന്റീന. പന്ത് കൂടുതല്‍ നേരവും കാലിലൊതുക്കിയത് വെനിസ്വേലയാണെങ്കിലും അര്‍ജന്റീന വെനിസ്വേല ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്തു. ഇതിന്റെ ഫലം പത്താം മിനിറ്റില്‍ത്തന്നെ കാണുകയും ചെയ്തു. ആദ്യ ഗോള്‍ മാര്‍ട്ടിനസിന്റെ വകയായിരുന്നു.

    ഗോള്‍ വഴങ്ങിയതോടെ കളിയിലേക്ക് തിരിച്ചുവരാന്‍ വെനസ്വേല ആവും വിധം ശ്രമിച്ചു. എന്നാല്‍ അര്‍ജന്റീനയുടെ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല. കളി തീരാന്‍ പതിനഞ്ച് മിനിറ്റ് ശേഷിക്കെ വെനസ്വേല ഗോളിയുടെ പിഴവ് മുതലെടുത്ത് അര്‍ജന്റീന രണ്ടാം ഗോളും നേടി.

    No comments

    Post Top Ad

    Post Bottom Ad