Header Ads

  • Breaking News

    പ്രണായാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം



    വടകര പ്രണായാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. വടകര കുന്നുംപുറത്ത് ചിത്രയുടെ മകളെയാണ് ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. 
    പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ആക്രമികള്‍ അകത്തു കയറും മുന്‍പ് വാതിലടച്ചതിനാല്‍ പെണ്‍കുട്ടി പൊള്ളലേല്‍ക്കാതെ രക്ഷപെട്ടു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

    വടകരയില്‍ താമസിക്കുന്ന കുന്നുംപുറത്ത് ചിത്രയുടെ മകളെയാണ് ആക്രമിച്ചത്. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. വടകര പുതിയാപ്പ സ്വദേശി കല്ലനിരപറമ്ബത്ത് പ്രവീണ്‍ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ചിത്ര പറഞ്ഞു. 
    വീടിനുള്ളിലേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കാന്‍ സാധിച്ചതിനാലാണ് രക്ഷപെട്ടതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.
    പ്രവീണ്‍ സഹോദരന്‍ പ്രദീപന്‍, സോളമന്‍, ഷിജു എന്നിവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവീണ്‍ വേറെയും കേസുകളില്‍ പ്രതിയാണ്.

    No comments

    Post Top Ad

    Post Bottom Ad