Header Ads

  • Breaking News

    തലശ്ശേരിയിൽ ബ്യൂട്ടിപാർലറിൽ തീപ്പിടുത്തം


    തലശ്ശേരി:
    ജൂബിലി റോഡിലെ ചിഫ് ചാഫ് ജെൻസ് ബ്യൂട്ടി പാർലർ കടയ്ക്കാന്നു തീപിടിച്ചത്. ഉച്ചയോടെയാണ് സംഭവം. എ സി കേബിളിന് തീപിടിച്ച് പടരുകയായിരുന്നു. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഓടി രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കില്ല. തലശ്ശേരിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ സർവീസ് എത്തി തീയണച്ചു. അടുത്തടുത്തായി നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും പെട്ടെന്നുതന്നെ തീയണച്ചതിനാൽ വലിയൊരു അപകടമാണ് ഒഴിവായത് .തലശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad