Header Ads

  • Breaking News

    കുപ്പം പുഴയിലെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കി


    തളിപറമ്പ: 
    കുപ്പം പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച മതില്‍ തളിപ്പറമ്പ നഗരസഭ അധികൃതര്‍ പൊളിച്ച് നീക്കി. ദേശിയ പാതയില്‍ നിന്നും മംഗലശ്ശേരിയിലെക്ക് പോകുന്ന റോഡില്‍ ചാലത്തൂര്‍ സ്റ്റോപ്പിന് മുന്‍പായി വലത് വശത്താണ് സ്വകാര്യ വ്യക്തി പുഴ കയ്യേറി ചെങ്കല്ല് ഉപയോഗിച്ച് മതില്‍ കെട്ടിയത്. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നീക്കം.

    No comments

    Post Top Ad

    Post Bottom Ad