Header Ads

  • Breaking News

    ബൈക്കപകടത്തില്‍ പരിക്കേറ്റ പിലാത്തറ സ്വദേശി മരിച്ചു



    പരിയാരം: 
    ബൈക്ക് തട്ടിപരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു . പിലാത്തറയിലെ മുള്ളൻറ കത്ത് ഹാഷിമിന്റെയും അസ്മയുടെയും മകൻ ആബിദ് (24) ആണ് മരിച്ചത്.
    ഇക്കഴിഞ്ഞ നാലിന് പിലാത്തറയിൽവെച്ച് ആബിദിന്റെ സുഹൃത്ത് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ആബിദിന്റെ മേൽ പതിക്കുകയായിരുന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിൽസ കഴിഞ്ഞ് കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോയ ആബിദിന് അസുഖം കൂടിയതിനെ തുടർന്ന് ഇന്നലെ രാത്രി വീണ്ടും മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയെങ്കിലും വഴിക്ക് വെച്ച് മരണപ്പെടുകയായിരുന്നു.എസ്.കെ.എസ്.എസ്.എഫിന്റെ പിലാത്തറ ശാഖ സിക്രട്ടറിയായിരുന്നു ആബിദ്. പോസ്റ്റ്മോർട്ടത്തിന് ശേഷം പിലാത്തറ ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്ക്കരിക്കും. സഹോദരങ്ങൾ: അസീസ്, ഹാരിസ്, സിദ്ദീഖ്, അനീസ

    No comments

    Post Top Ad

    Post Bottom Ad