Header Ads

  • Breaking News

    എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ലേ ; ബാങ്ക് നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും


    എടിഎമ്മില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലേ. എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് പിഴ നല്‍കേണ്ടിവരും. എടിഎം കാലിയാണെങ്കില്‍ മൂന്നു മണിക്കൂറിനകം പണം നിറക്കണമെന്നാണ് നിര്‍ദ്ദേശം. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.

    ബാങ്കിന് എടിഎം ഉണ്ടായിട്ടും ഗ്രാമീണ മേഖലയിലും മറ്റും എടിഎമ്മില്‍ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം.

    എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ സെന്‍സറുകള്‍ മെഷീനില്‍ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുെ അലസമായ നിലപാടാണ് എടിഎമ്മില്‍ പണം കിട്ടാതാകുന്നതിന് കാരണം.
    ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമ നിര്‍ബന്ധിതരാകുന്നു. ഇതിന് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട് .

    No comments

    Post Top Ad

    Post Bottom Ad