Header Ads

  • Breaking News

    തളിപറമ്പ് കുപ്പത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പുളിയൂൽ സ്വദേശിക്ക് പരിക്ക്


    തളിപ്പറമ്പ്:
    ദേശീയപാതയിൽ കുപ്പത്ത് കെ എസ് ആർ ടി സി ടൗൺ ടു ടൗൺ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പുളിയൂൽ സ്വദേശി കീരന്റകത്ത് മുഹമ്മദ് സഅദി (48) ക്കാണ് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കാസർകോടേക്ക്‌ പോകുന്ന കെ എൽ 15-6256 ബസും തളിപ്പറമ്പിൽ നിന്ന് വീട്ടു സാധനങ്ങൾ വാങ്ങി മകനോടൊപ്പം കെ എൽ 59 എഫ് 6256 മഹീന്ദ്രാ ഡ്യൂറോ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ബസിന്റെ മുൻ ചക്രത്തിനിടയിൽ കുടുങ്ങിയ മുഹമ്മദിനെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലക്ക് പരിക്കേറ്റ മുഹമ്മദിനെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പരിയാരം എ എസ് ഐ സി.ജി.സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് അപകടത്തേ തുടർന്ന് തടസപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചത്.

    No comments

    Post Top Ad

    Post Bottom Ad