Header Ads

  • Breaking News

    899 രൂപയ്‌ക്ക് ആഭ്യന്തര യാത്ര: ആനുകൂല്യവുമായി ഗോ എയർ


    കണ്ണൂർ:

    899 രൂപയ്‌ക്ക് ആഭ്യന്തര വിമാനയാത്രയെന്ന മെഗാ മില്യൺ സെയിൽ ഓഫറുമായി ഗോ എയർ. 27 മുതൽ 29 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം. ജൂൺ 15 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്ക് ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം. 10 ലക്ഷം സീറ്റുകളാണ് ലഭ്യമാക്കുകയെന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജെ.വാഡിയ പറഞ്ഞു.

    അഹമ്മദാബാദ്, വഡോദര, ബെംഗളൂരു, ഭുവനേശ്വർ, ജയ്‌പുർ, ജമ്മു, കൊച്ചി, കൊൽക്കത്ത, കണ്ണൂർ, ലേ, ലക്നൗ, മുംബൈ , നാഗ്‌പുർ, പട്ന, പോർട്ട് ബ്ലെയർ, പുണെ, റാഞ്ചി, ശ്രീനഗർ എന്നിവിടങ്ങളിലേക്കാണ് ഗോ എയറിന് ആഭ്യന്തര  സർവീസുകളുള്ളത്. മിന്ത്ര, സൂംകാർ എന്നീ വെബ്സൈറ്റുകളുമായി ചേർന്നും ഫാബ് ഹോട്ടലുമായി ചേർന്നും .ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

    ഫുക്കെറ്റ്, മാലി, മസ്‌കത്ത്, അബുദാബി എന്നിവിടങ്ങളിലേക്ക് രാജ്യാന്തര സർവീസുകളും ഗോ എയർ നടത്തുന്നു.

    വാർത്തകൾ തത്സമയം ലഭിക്കാൻ ഏഴോം ലൈവ് ന്യൂസ്‌ ഗ്രൂപ്പിൽ 17 ൽ   ജോയിൻ ചെയ്യുക

    https://chat.whatsapp.com/BDNepDdxFD50KJTgJbY2o4

    No comments

    Post Top Ad

    Post Bottom Ad