Header Ads

  • Breaking News

    സ്വകാര്യബസില്‍ കടത്തുകയായിരുന്ന 16ലക്ഷം പിടികൂടി


    ഇരിട്ടി
    സ്വകാര്യബസില്‍ നിന്ന് സ്വകാര്യവ്യക്തി രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 16.ലക്ഷം രൂപ പിടിച്ചെടുത്തു കര്‍ണാടയില്‍ നിന്ന് വരികയായിരുന്ന എസ്.ആര്‍ എസ് ബസിലെ യാത്രക്കാരനായ ഉളിയിലെ വട്ടോറ അസീസില്‍ (43) ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന പണമാണ് ഇരിക്കൂര്‍ എസ്.ഐ അനുപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇരിട്ടിയിലെ വ്യാപാരിയാണ് അസീസ്. ഈയാളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.

    സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു
    പാനൂര്‍:ചൊക്ലിരാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കഴിഞ്ഞ പത്താ തരം പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്‌ളസ് നേടിയ 65 വിദ്യാര്‍ത്ഥികളേയും യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ 22 വിദ്യാര്‍ത്ഥികളേയും സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ 8 വിദ്യാര്‍ത്ഥികളേയും അനുമോദിക്കാനായി സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു.ചടങ്ങിന് മാനേജ്‌മെന്റ് പ്രതി നിധി കെ.പ്രസീദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എം പ്രീത സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡന്റ് വി.ഉദയന്‍ മുഖ്യഭാഷണം നടത്തി. എസ് ആര്‍ ജി കണ്‍വീനര്‍ ഇ.കെ.പ്രദീപന്‍ ,റിസള്‍ട്ട് ഇംപ്രൂവ്‌മെന്റ് കണ്‍വീനര്‍ എന്‍.സ്മിത, സുമേഷ്.പി, കെ.ശ്രീജയബാബു, കെ.ചന്ദ്രന്‍ ,വി.സുമിത്രന്‍ എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ടി.പി ഗിരീഷ് കുമാര്‍ നന്ദി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad