Header Ads

  • Breaking News

    ബ​ക്ക​ള​ത്ത് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് ബോം​ബേ​റ്


    ത​ളി​പ്പ​റ​മ്പ്
    ബ​ക്ക​ള​ത്ത് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് ബോം​ബേ​റ്. അ​ഞ്ചാം​പീ​ടി​ക റോ​ഡി​ല്‍ പു​ന്ന​ക്കു​ള​ങ്ങ​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് നേ​രെ ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു ബോം​ബേ​റ് ന​ട​ന്ന​ത്. ലീ​ഗ് ഓ​ഫീ​സി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ ഓ​ഫീ​സി​ന്‍റെ താ​ഴെ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​മ്പേ​രി​യി​ലെ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​അ​ഷ​റ​ഫി​ന്‍റെ നൂ​റാ ചി​ക്ക​ന്‍ സ്റ്റാ​ളി​ന്‍റെ മേ​ല്‍​പു​ര ത​ക​ര്‍​ന്നു വീ​ണു. ക​ട​യു​ടെ ഷ​ട്ട​റി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.
    ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ അ​ഷ​റ​ഫ് ക​ട​തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മം ന​ട​ന്ന​ത് ക​ണ്ട​ത്. സ്ഥ​ല​ത്ത് വെ​ടി​മ​രു​ന്നി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​ ബോം​ബാ​ക്ര​മ​ണം എ​ന്ന് വ്യ​ക്ത​മാ​യ​തി​നെ​തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ ബ​ക്ക​ള​ത്ത് ഒ​ന്ന​ര​മാ​സം മു​മ്പാ​ണ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സ്മാ​ര​ക ലീ​ഗ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്.
    അക്രമത്തിനു പി​ന്നി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ലീ​ഗ് നേ​താ​വ് സ​മ​ദ് ക​ട​മ്പേ​രി ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ചി​ക്ക​ന്‍​സ്റ്റാ​ളു​ട​മ അ​ഷ​റ​ഫി​ന്‍റെ സ​ഹോ​ദ​ര​നും ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ആ​ബി​ദ് ക​ട​മ്പേ​രി യു​പി​സ്‌​കൂ​ളി​ലെ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റാ​യി​രു​ന്നു. സി​പി​എം കേ​ന്ദ്ര​മാ​യ ഒ​ഴ​ക്രോ​ത്തെ ബൂ​ത്തി​ലും ഇ​ത്ത​വ​ണ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രാ​യി​രു​ന്നു.
    അ​ടു​ത്ത​കാ​ല​ത്ത് നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ര്‍ ഇ​വി​ടെ ലീ​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നു​ള്ള പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് ഓ​ഫീ​സി​ന് നേ​രെ അ​ക്ര​മം ന​ട​ന്ന​തെ​ന്നും ദൂ​രെ​നി​ന്ന് ബോം​ബെ​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഓ​ഫീ​സി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ പ​റ്റാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
    മു​സ്‌​ലിം​ലീ​ഗ് ക​ണ്ണൂ​ര്‍ ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍​ക​രീം ചേ​ലേ​രി, ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ പ്ര​സി​ഡ​ന്‍റ് സി.​പി.​വി.​അ​ബ്ദു​ള്ള, പി.​വി.​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് എ​ന്നി​വ​ര്‍ അ​ക്ര​മം ന​ട​ന്ന ലീ​ഗ് ഓ​ഫീ​സും ചി​ക്ക​ന്‍​സ്റ്റാ​ളും സ​ന്ദ​ര്‍​ശി​ച്ചു.
    ത​ളി​പ്പ​റ​മ്പ് സി​ഐ എ.​അ​നി​ല്‍​കു​മാ​ര്‍, സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് എ​എ​സ്‌​ഐ കെ.​മൊ​യ്തീ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബോം​ബ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും ഉ​ള്‍​പ്പെ​ട്ട സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

    No comments

    Post Top Ad

    Post Bottom Ad