Header Ads

  • Breaking News

    തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് രണ്ടു ദിവസം അവധി ലഭിക്കാന്‍ സാധ്യത


    തിരുവനന്തപുരം: 
    തെരഞ്ഞെടുപ്പു ദിനമായ 23 ന് പുറമേ തലേദിവസമായ 22 നും അവധി പ്രഖ്യാപിക്കുന്നത് പരിഗണയില്‍. തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് അവധിയായിരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. 
    ദുഃഖവെള്ളി, ഈസ്റ്റര്‍ തുടങ്ങിയവയ്ക്കു ശേഷമെത്തുന്ന തിങ്കളാഴ്ചയിലെ പ്രവൃത്തിദിനം വോട്ടിങ്ങിലെ ജനപങ്കാളിത്തത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണു നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാല്‍ ഉത്തരവിറക്കും.
    അവധിക്കു നാട്ടിലെത്തിയ ശേഷം ജോലിക്കും പഠനാവശ്യത്തിനും മറ്റുമായി 22 ന് മടങ്ങിപ്പോകുന്നവര്‍ വോട്ടെടുപ്പിനു മാത്രമായി പിറ്റേന്നു തിരികെ വരാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലുണ്ടായിരുന്നു. 
    തിരഞ്ഞെടുപ്പു ദിനത്തിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ് നിശ്ചയിച്ചിരിക്കുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
    നാലാംതീയതി വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാരാണുള്ളത്. 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 
    19 പേര് പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11 എന്‍.ആര്‍.ഐ വോട്ടര്‍മാരുണ്ട്. 73000 പ്രവാസി വോട്ടര്മാരുണ്ട്. യുവ വോട്ടര്മാര് 3,67,818.ഏറ്റവും കുടുതല് യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്. 
    ഭിന്നശേഷി വോട്ടര്‍മാര്‍ 1,25,189. ഏറ്റവുംകൂടുതല്‍ ഭിന്നശേഷിക്കാരുള്ളത് കോഴിക്കോട് ആണ്.

    No comments

    Post Top Ad

    Post Bottom Ad