Header Ads

  • Breaking News

    പഴയങ്ങാടി- തളിപ്പറമ്പ് റോഡിലെ അടിപ്പാലം സ്റ്റോപ്പിലെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ; അപകട സാദ്ധ്യത

    Photo : Rafeek Eandiel

    ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി തൊട്ടടുത്ത കെ എസ് 'ഇബിയുടെ ഇലക്ട്രിക് ട്രാൻസ്ഫോർമറിലേക്ക് വെള്ളം ചീറ്റുന്ന കാഴച കണ്ട്, അപകട സാദ്ധ്യത വർദ്ധിക്കുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരിൽ ചിലർ പ്ലാസ്റ്റിക് കവർ കെട്ടി ട്രാൻസ്ഫോർമറിലേക്ക് ഒഴുകുന്ന വെള്ളത്തെ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും ,
    അതിശകതമായി ഒഴുകുന്ന വെള്ളo കവറിനെ കീറി മുറിച്ച് തൊട്ടടുത്ത തോടിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ് .
    അധികൃതർ ഈ കാര്യത്തിൽ ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ, രാത്രി കാലത്തെങ്ങാനും ഈ പ്ലാസ്റ്റിക്ക് കവർ പൂർണ്ണമായും ഇളകി മാറി വെള്ളം ട്രാൻസ്ഫോർമറിലേക്ക് ഒഴുകി, ആ വെള്ളം പിന്നീട് റോഡിൽ പരന്ന് നിറഞ്ഞു കിടക്കുകയും ,വൈദ്യുതിയുമായി ചേർന്ന വെള്ളം കയറിയ റോഡിൽ വാഹനങ്ങളോ, കാൽനടക്കാരോ പ്രവേശിച്ചാൽ അത് വലിയ അപകട സാദ്ധ്യതയുള്ള ദുരന്തമായി മാറുമെന്നുമുള്ള കാര്യം അധികൃതർ മനസ്സിലാക്കി എത്രയും പെട്ടെന്ന് ഇടപെടേണ്ടിയിരിക്കുന്നു .
    രണ്ടാം ശനി, ഞായർ, വിഷു ,എന്നീ ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾ അവധി ദിനങ്ങളായതിനാൽ കെ എസ് ഇ ബി യിൽ ജിവനക്കാരുടെ കുറവും കാണാം.
    അതുകൊണ്ട് തന്നെ വാട്ടർ അതോറിറ്റി എത്രയും പെട്ടെന്ന് അപകട സാദ്ധ്യത പരിഹരിച്ച് സാധാരണ ഗതി സ്ഥാപിച്ചില്ലെങ്കിൽ അത് വലിയ ദുരന്തമായി തീരുമെന്ന് ഓർമ്മ പെടുത്തുന്നു .

    No comments

    Post Top Ad

    Post Bottom Ad