Header Ads

  • Breaking News

    തളിപ്പറമ്പിൽ റോഡരികിലൂടെ മകളോടൊപ്പം നടന്നു പോകുകയായിരുന്ന മധ്യവയസ്ക്കൻ കാറിടിച്ചു മരിച്ചു


    തളിപ്പറമ്പ് :
    റോഡരികിലൂടെ മകളോടൊപ്പം നടന്നു പോകുകയായിരുന്ന മധ്യവയസ്ക്കൻ കാറിടിച്ചു മരിച്ചു. കടമ്പേരി റേഷൻ പീടികയ്ക്ക് സമീപം താമസിക്കുന്ന ടി. വത്സൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ന് കടമ്പേരി- ബക്കളം റോഡിൽ വെച്ചായിരുന്നു സംഭവം.ബക്കളത്തു നിന്നും കടമ്പേരി ഭാഗത്തേക്ക് പോകുന്ന വാഗണർ കാർ ഇടിച്ചായിരുന്നു മരണം.
    മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . പരേതനായ ജയരാമൻ - അമ്മാളു ദമ്പതികളുടെ മകനാണ്. ഭാര്യ: സുനീതി.മകൾ: അമൃത. സഹോദരങ്ങൾ: വനജ (കീച്ചേരി), വിജയൻ (പുതിയതെരു ). സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കടമ്പേരി പൊതു ശ്മശാനത്തിൽ. കണ്ണൂർ ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയാണ് മരിച്ച വൽസൻ. തളിപ്പറമ്പ് എസ് ഐ കെ.കെ.പ്രശോഭിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.

    No comments

    Post Top Ad

    Post Bottom Ad