Header Ads

  • Breaking News

    വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ ഗോ എയര്‍


    കണ്ണൂര്‍: 
    വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ ഗോ എയര്‍. ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്കാണ് ഗോ എയര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകള്‍ ലഭ്യമാകുന്നത് ഏപ്രില്‍ 18 മുതല്‍ 24 വരെയുളള ടിക്കറ്റ് ബുക്കിങിനാണ്. 2,765 രൂപ മുതലാണ് ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റിന്റെ നിരക്ക് ആരംഭിക്കുന്നത്. വിദേശ റൂട്ടുകളിലാകാട്ടെ 7,000 രൂപ മുതലാണ് ടിക്കറ്റിന്റെ നിരക്ക്.

    ഗോ എയര്‍ വെബ്‌സൈറ്റ് വഴി ഡല്‍ഹി- ഹൈദരാബാദ്- കൊച്ചി റൂട്ടില്‍ 3,548 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കണ്ണൂര്‍- ചെന്നൈ- പൂനെ റൂട്ടില്‍ ടിക്കറ്റിന് 3,839 രൂപ മുതല്‍ ഇളവ് ലഭിക്കും. കണ്ണൂര്‍- ബാംഗ്ലൂര്‍- ലക്‌നൗ റൂട്ടില്‍ 3,788 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

    ഗോ എയര്‍ ബാംഗ്ലൂരില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad