Header Ads

  • Breaking News

    ക്യാമ്പസുകളുടെ ഹൃദയം കവർന്നായിരുന്നു പി കെ ശ്രീമതി ടീച്ചർ


    കണ്ണൂർ :

    ക്യാമ്പസുകളുടെ ഹൃദയം കവർന്നായിരുന്നു പി കെ ശ്രീമതി ടീച്ചറുടെ തിങ്കളാഴ‌്ചത്തെ പര്യടനം. 
    ആവേശത്തിന്റെ അലകളുയർത്തി പുത്തൻ തലമുറ നാടിന്റെ  വികസന നായികയെ വരവേറ്റു.   യുവത്വത്തിന്റെ ഊർജം  ടീച്ചറും ഏറ്റെടുത്തതോടെ  ക്യാമ്പസുകൾ  ആവേശത്തിലായി. കാതടപ്പിക്കുന്ന ബാന്റ‌്മേളങ്ങൾ, ടീച്ചറുടെ ചിത്രം ആലേഖനംചെയ‌്ത പോസ‌്റ്ററുകൾ, പതാകകൾ, ഇടിമുഴക്കംപോലെ മുദ്രാവാക്യങ്ങൾ, ബൈക്ക‌് റാലികൾ. പി കെ ശ്രീമതിയുടെ  ക്യാമ്പസ‌് സന്ദർശനം  വിദ്യാർഥികൾ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു. കത്തുന്ന വെയിലിനെ കൂസാതെയാണ‌് പെൺകുട്ടികൾ മുത്തുക്കുടകളും പൂച്ചെണ്ടുകളുമായും    ആൺകുട്ടികൾ പടക്കവും ബാന്റുമായും ടീച്ചറെ  വരവേറ്റത‌്.  

    ടീച്ചർ  ക്യാമ്പസിലെത്തുന്നതോടെ  എങ്ങും ആരവം.  കുട്ടികൾ  കൂട്ടത്തോടെ ക്ലാസിൽനിന്ന‌് ഇറങ്ങിവന്നു. പലർക്കും ടീച്ചറുമായി നേരത്തെ സൗഹൃദമുണ്ട‌്. അവർ ടീച്ചറുടെ സ്വന്തമായി. എല്ലാവർക്കും വേണം ചേർന്നുനിന്നൊരു  സെൽഫി. 

    മാങ്ങാട്ട‌ുപറമ്പ‌് സർവകലാശാല ക്യാമ്പസിൽ  വരവേൽക്കാനെത്തിയ വിദ്യാർഥിനി ഡൽഹിയിൽ പാർലമെന്റ‌് കാണാൻ പോയപ്പോഴുണ്ടായ അനുഭവം   ടീച്ചറുമായി  പങ്കുവച്ചു. തളാപ്പ‌് ചിന്മയ കോളേജ‌്  വിദ്യാർഥിനികൾ കേക്ക‌് മുറിച്ചാണ‌് വരവേറ്റത‌്. 

    പരീക്ഷാകാലം മറന്നുള്ള കുട്ടികളുടെ ഈ സ‌്നേഹവായ‌്പ‌് ടീച്ചർക്കും ഹൃദ്യാനുഭവമായി. അവരുടെ സാമീപ്യം തനിക്ക‌് നൽകിയ ഊർജത്തെകുറിച്ചായിരുന്നു ടീച്ചർ സംസാരിച്ചു തുടങ്ങിയത‌്. തുടർന്ന‌് വരവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. കണ്ണൂരിൽ ഒരുപാട‌് വികസനം എത്തിക്കാൻ  ശ്രമിച്ചിട്ടുണ്ട‌്. അതിനായി കഴിഞ്ഞ അഞ്ച‌് വർഷം വിശ്രമരഹിതമായ പ്രവർത്തനമാണ‌് നടത്തിയത‌്. ഇനിയും ഒരുപാട‌് ചെയ്യാനുണ്ട‌്. അതിന‌് അവസരം നൽകണം. എന്നും ഒപ്പമുണ്ടാവും. 

    തെരഞ്ഞെടുപ്പ‌് കഴിഞ്ഞാലും പരിചയം പുതുക്കാനും സൗഹൃദം തുടരാനും മറക്കരുതേ എന്ന‌് ഓർമിപ്പിച്ചു കൈവീശിയായിരുന്നു മടക്കം. 

    വിദ്യാർഥികളുടെ തിക്കിനും തിരക്കിനുമിടയിൽ അധ്യാപകരും സൗഹൃദം പങ്കിടാൻ ഓടിയെത്തി‌. അവരുമായും കുശലംപറഞ്ഞു യാത്ര തുടർന്നു. 

    കല്യാശേരി പോളി, 
    തളിപ്പറമ്പ‌് നാഷണൽ കോളേജ‌്.
     ഗവ. എൻജിനിയറിങ്‌ കോളേജ‌്,
     മാങ്ങാട്ട‌് പറമ്പ‌് യൂണിവേഴ‌്സിറ്റി ക്യാമ്പസ‌്, 
    തളാപ്പ‌് ചിന്മയ കോളേജ‌്, 
    കണ്ണൂർ കോളേജ‌് ഓഫ‌് കൊമേഴ‌്സ‌്, 
    കണ്ണൂർ ഐടിഐ, 
    കണ്ണൂർ പോളി 

    എന്നിവിടങ്ങളിലെ പര്യടനത്തിന‌്ശേഷം പാലയാട‌് സർവകലാശാല ക്യാമ്പസിലാണ‌് സമാപിച്ചത‌്. 
    തുടർന്ന‌് മട്ടന്നൂർ, ധർമടം, മണ്ഡലങ്ങളിൽ റൈസിങ്‌ കണ്ണൂരിന്റെ ഭാഗമായി പൗരപ്രമുഖരുമായുള്ള മുഖാമുഖം പരിപാടികളിലും പങ്കെടുത്തു.



    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad