Header Ads

  • Breaking News

    ഐപിഎല്ലിന് ഇന്ന് തുടക്കം, ചെന്നൈയും ബംഗളൂരുവും നേര്‍ക്കുനേര്‍


    ഐപിഎല്‍ പൂരത്തിന് ഇന്ന് തുടക്കം. ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണാണ് ഇത്.നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടനമത്സരം. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.മഹേന്ദ്ര സിംഗ് ധോണിയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകത.
    മൂന്ന് തവണ കിരീടം നേടിയ ടീം എല്ലാ സീസണിലും പ്ലേ ഓഫിലെത്തിയ ഏക ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.പരിചയസമ്പത്താണ് ധോണിപ്പടയുടെ കരുത്ത്. ധോണിയും വാട്‌സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്‌നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമാണ് ചെന്നൈഎന്നാല്‍ ബൗളിംഗില്‍ ഇത്തവണ ചെന്നൈയ്ക്ക് ആശങ്കയാണ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡി അവസാന നിമിഷം പരിക്കേറ്റ് പിന്‍മാറിയതും ചെന്നൈയ്ക്ക് തിരിച്ചടിയാണ്.
    ബംഗളൂരുവിന്റെ പ്രതീക്ഷ കോഹ്ലിയിലാണ് . സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സിന്റെ സാന്നിധ്യവും ടീമിന് മുതല്‍ക്കൂട്ടാവും.കോഹ്ലി-ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആര്‍.സി.ബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹല്‍, ഹെറ്റ്‌മെയര്‍, ശിവം ദുബേ, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരുടെ പ്രകടനവും നിര്‍ണായകമാവും.

    ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം മേയ് 7 നാണ് ക്വാളിഫയര്‍ മത്സരങ്ങള്‍ തുടങ്ങുക. ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നീ മത്സരങ്ങള്‍ക്ക് ശേഷം മെയ് 12 ന് പന്ത്രണ്ടാം പതിപ്പിന്റെ അവകാശികളെ അറിയാന്‍ കഴിയും. മെയ് 12 നാണ് കലാശപോരാട്ടം.

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad