Header Ads

  • Breaking News

    റോഡുകളില്‍ കാണുന്ന വളഞ്ഞുപുളഞ്ഞ വരകള്‍ക്ക് പിന്നിലെ രഹസ്യം


    കേരളത്തിലെ റോഡുകളില്‍ പ്രത്യക്ഷപ്പെട്ട വളഞ്ഞുപുളഞ്ഞ വരകള്‍ പലര്‍ക്കും പുതിയ കാഴ്ചയായിരുന്നു. സര്‍ക്കാര്‍ കുടിശ്ശിക കൊടുക്കാത്ത കോണ്‍ട്രാക്ടര്‍ ഇട്ട വരയാണ് എന്ന ട്രോളുകള്‍ വരെ ഇതിനെ പറ്റി വന്നു. എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം എന്താണെന്ന് വ്യക്തമാക്കുകയാണ് കേരള പൊലീസ്. പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വളഞ്ഞുപുളഞ്ഞ വരകള്‍ നല്‍കുന്ന സൂചന എന്തെന്ന് വ്യക്തമാക്കുന്നത്.
    ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
    നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്?
    അടുത്തിടെ കേരളത്തിലെ ചില റോഡുകളിൽ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു.
    റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad