Header Ads

  • Breaking News

    കണ്ണൂരിൽനിന്ന്‌ തിരുവനന്തപുരം, കൊച്ചി റൂട്ടുകളിൽ വിമാനസർവീസുകൾ


    മട്ടന്നൂർ:
    കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി റൂട്ടിൽ ഇൻഡിഗോ, ഗോ എയർ വിമാനക്കമ്പനികൾ സർവീസ് ആരംഭിക്കുന്നു. മാർച്ച് ആദ്യവാരം ഗോ എയറും 31-ന് ഇൻഡിഗോയും സർവീസ് തുടങ്ങും.
    സർവീസുകൾ

    ഇൻഡിഗോ

    കൊച്ചി-കണ്ണൂർ
    * രാവിലെ 7.50-ന് കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക്. 8.45-ന് കൊച്ചിയിൽ.

    * 11.45-ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 12.45-ന് കണ്ണൂരിൽ.

    * വൈകീട്ട് 5.15-ന് കണ്ണൂരിൽനിന്ന്. 6.10-ന് കൊച്ചിയിൽ.

    * കൊച്ചിയിൽനിന്ന് രാത്രി 8.40-ന് പുറപ്പെട്ട് 9.40-ന് കണ്ണൂരിലെത്തും.

    1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
    തിരുവനന്തപുരം-കണ്ണൂർ

    * ഉച്ചയ്ക്ക് 1.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 2.25-ന് തിരുവനന്തപുരത്തെത്തും

    * 2.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10-ന് കണ്ണൂരിലെത്തും.

    2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് തുടങ്ങി.

    ഗോ എയർ

    എല്ലാ ദിവസവും രാവിലെ കണ്ണൂർ-തിരുവനന്തപുരം-ഡൽഹി റൂട്ടിലാണ് സർവീസ് നടത്തുക.
    ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂർ റൂട്ടിലും സർവീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.



    🛑🖥  *🄴🅉🄷🄾🄼🄴 🄻🄸🅅🄴*  🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 *ഫേസ്ബുക്ക് പേജ്*
    https://www.facebook.com/myezhomelive
    🅔🅛 *യൂട്യൂബ് ചാനൽ*
    https://www.youtube.com/channel/UC5K9-oYWsMSkJDTluy8qDXw
    🅔🅛 *വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ*

    No comments

    Post Top Ad

    Post Bottom Ad