Header Ads

  • Breaking News

    മുടിയുടെ വളര്‍ച്ചയ്‌ക്കും ആരോഗ്യത്തിനും കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍




    സ്‌ത്രീയും പുരുഷനും കരുതലോടെ നോക്കുന്നതാണ് മുടിയുടെ വളര്‍ച്ച. മുടി നഷ്‌ടമാകുന്ന കാര്യം ആര്‍ക്കും ഓര്‍ക്കാന്‍ പോകുമാവില്ല. പോഷകക്കുറവ് ബാധിക്കുന്നതും ശാരീരിക പ്രശ്‌നങ്ങള്‍ മൂലവുമാണ് മുടി നഷ്‌ടമാകുന്നത്.

    ചിട്ടയായ ഭക്ഷണക്രമത്തിലൂടെ മുടിയെ സംരക്ഷിക്കാന്‍ കഴിയും. ഇരുമ്പ്, പ്രോട്ടീന്‍ എന്നിവയ്‌ക്കൊപ്പം
    വൈറ്റമിനുകളും മിനറലുകളും ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തിയാല്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കും.
    പ്രോട്ടീന്‍ ബയോട്ടിന്‍ മുടിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട പോഷണമായതിനാല്‍ മുട്ട ഏറ്റവും നല്ല ഔഷധമാണ്.

    നെല്ലിക്ക, കൊഴുപ്പുള്ള മത്സ്യങ്ങള്‍, തവിടുള്ള ധാന്യങ്ങള്‍, സ്വീറ്റ് പൊട്ടറ്റോ, ക്യാരറ്റ്, നട്‌സ്, സീഡ്‌സ്, കക്കയിറച്ചി, കൊഞ്ച്, ബീന്‍‌സ്, ഇറച്ചി, പരിപ്പ്, ചെറുപയര്‍, പാല്‍, പാലുത്പന്നങ്ങള്‍, ചീസ്, ഇന്തപ്പഴം എന്നിവയാണ് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍.

    സിട്രസ് ഫ്രൂട്ട്‌സ്, ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ മുടിക്ക് കരുത്തു നല്‍കി പൊട്ടിപ്പോകുന്ന പ്രവണത ഇല്ലാതാക്കുന്നു. മുടിയുടെ കോശങ്ങളെ കൂടുതല്‍ ശക്തമാക്കാനും ഇവയ്‌ക്ക് സാധിക്കുന്നു.


    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

    No comments

    Post Top Ad

    Post Bottom Ad