Header Ads

  • Breaking News

    അപകട കെണിയായി പഴയങ്ങാടി പാലം


    പഴയങ്ങാടി:
    പഴയങ്ങാടി – കോഴിബസാർ പാലത്തിലെ കാൽനടയാത്രക്കാർക്കു ഭീഷണിയായി കേബിൾ പൈപ്പ് കെണി.

    പാലത്തിലൂടെ കടന്നുപോകുന്ന വിവിധ കേബിളുകളുടെ പൈപ്പുകളാണ് അപകടഭീഷണി ഉയർത്തുന്നത്. പഴയങ്ങാടി പാലത്തിലാകട്ടെ കാൽനടയാത്രക്കാർ ജീവൻ പണയം വച്ചു വേണം നടന്നുപോകാൻ.

    പഴയങ്ങാടി പാലത്തിൽ ഫുട്‌പാത്ത് വേർതിരിക്കുന്ന വരയോടു തൊട്ടുരുമ്മിയാണു പൈപ്പുകൾ കടന്നു പോകുന്നത്..

    ഇതു കാരണം കഷ്ടിച്ച് ഒരാൾക്കു നടന്നു പോകാൻതന്നെ പ്രയാസമാണ്. കുറച്ചുദിവസങ്ങൾക്ക് മുന്നേ പഴയങ്ങാടി പാലത്തിലൂടെ നടന്നു പോകവേ ചെങ്ങൽ സ്വദേശിയായ യുവാവിനു സ്വകാര്യ ബസിന്റെ ഡോർ തട്ടി തലയ്ക്കു പരുക്കേറ്റിരുന്നു.

    കോഴി ബസാർ പാലത്തിലാകട്ടെ കേബിൾ പൈപ്പ് റോഡിലേക്കു തള്ളിനിൽക്കുന്ന നിലയിലാണ്. ഇതു പാലത്തിലൂടെ പോകുന്ന വാഹനങ്ങളിൽതട്ടി അപകടമുണ്ടാകാൻ സാധ്യതയേറെയാണ്...

    No comments

    Post Top Ad

    Post Bottom Ad