Header Ads

  • Breaking News

    ശബരിമലയിലെ ആൽമരത്തിന് തീപിടിച്ച സംഭവം; അനിഷ്ടസംഭവമെന്ന് ആശങ്ക


    ശബരിമല: 
    സന്നിധാനത്തെ ആല്മരത്തിനു തീ പിടിച്ച സംഭവത്തിൽ ഭക്തർക്ക് ആശങ്ക. ഇത്തരമൊരു സംഭവം ഇതേവരെ നടന്നതായി ഓർമ്മയില്ലെന്നു ഇവർ പറയുന്നു. തീ പിടിത്തമുണ്ടായത് രാവിലെ പതിനൊന്നു മണിയോടെയാണ്.ഉടനെ തന്നെ ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. ശബരിമലയിൽ യുവതികളെ കയറ്റി ആചാര ലംഘനം നടത്തിയതിനാണ് ഇത്തരം അനിഷ്ട സംഭവം ഉണ്ടായതെന്നാണ് ഭക്തർ പറയുന്നത്.
    18 പടികള്‍ക്ക് ഇടംവലം പരസ്പരപൂരകങ്ങളായി നില്‍ക്കുന്നതാണ് ആഴിയും ആലും. സന്നിധാനത്തെ പരിശുദ്ധ പരിസ്ഥിതിയാക്കി മാറ്റുക എന്ന കര്‍മാണ് ഭഗവാന്‍ ഇവരെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ശബരിമല വെബ് സൈറ്റിലെ ലേഖനത്തില്‍ പറയുന്നു. നേരത്തെ ശബരിമല അഗ്നിക്കിരയായപ്പോൾ ദേവ പ്രശ്നത്തിൽ ദേവന്റെ അനിഷ്ടം തെളിഞ്ഞിരുന്നു.
    സാധാരണ എത്ര കൊടും ചൂടിലും ഇലകള്‍ പോലും വാടാത്ത ആല്‍മരത്തിന് എങ്ങനെ തീപിടിച്ചുവെന്ന ചോദ്യമാണ് അത്ഭുതത്തോടെ സന്നിധാനത്തുള്ളവര്‍ ഉയര്‍ത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad