Header Ads

  • Breaking News

    പെരിന്തല്‍മണ്ണയില്‍ വീണ്ടും കഞ്ചാവ് വേട്ട; 7വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു


    ഇന്നലെ നടന്ന പരിശോധനയില്‍ പെരിന്തല്‍മണ്ണയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏഴ് വിദ്യാര്‍ത്ഥികളാണ് പോലീസിന്‍റെ പിടിയിലായത്.
    പിടിയിലായവരില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട കഞ്ചാവ് വിതരണ സംഘത്തിന്‍റെ വിശദ വിവരങ്ങളാണ് പോലീസിന് ലഭ്യമായിട്ടുള്ളത്. സമൂഹ മാധ്യമത്തില്‍ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന .
    പെരിന്തല്‍മണ്ണ പൊന്ന്യാകുറിശ്ശിയിലെ വിജനമായ പ്രദേശത്ത് സംഘം തമ്പടിച്ചിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞ് നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ പിടിയിലായത്.
    പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ് ബിനുവിന്‍റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സേനാ ആംഗങ്ങള്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
    പിടികൂടിയവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഞ്ചാവ് ലോബിക്കെതിരെ വരും ദിവസങ്ങളില്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ് പെരിന്തല്‍മണ്ണ പോലീസ്.

    No comments

    Post Top Ad

    Post Bottom Ad