Header Ads

  • Breaking News

    കണ്ണൂര്‍-ബെംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ ആറ് ദിവസവും സര്‍വീസുമായി ഗോ എയര്‍



    കണ്ണൂര്‍: 
    ബെംഗളൂരു നിന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചും ആഴ്ചയില്‍ 6 ദിവസം സര്‍വീസ് നടത്തുമെന്നു ഗോ എയര്‍. ടിക്കറ്റ് ചാര്‍ജ് 1415 രൂപ മുതല്‍. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നിനു കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന വിമാനം 2.20 നു ബെംഗളൂരുവിലെത്തും. മടക്കയാത്ര 2.50നു പുറപ്പെട്ട് 4.10നു കണ്ണൂരിലെത്തും.
    ഉദ്ഘാടന ദിനമായ 9നു ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം സര്‍വീസുകളാണ് ഉണ്ടാവുക. www.Goair.in ന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റു യാത്രാ പോര്‍ട്ടലുകള്‍ എന്നിവയില്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ബെംഗളൂരുവിനു പുറമേ ഹൈദരാബാദ് (ആഴ്ചയില്‍ 4 ദിവസം), ചെന്നൈ (3) എന്നിവിടങ്ങളിലേക്കും നേരിട്ടു വിമാന സര്‍വീസുണ്ട്.തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണു ഹൈദരാബാദ് സര്‍വീസ്.
    ഇതിനു പുറമെ 9നു ബെംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്കും കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കും പ്രത്യേക സര്‍വീസുകളുണ്ട്. ബെംഗളൂരുവില്‍ നിന്നു രാവിലെ 11.20നു പുറപ്പെട്ട് 12.20നു കണ്ണൂരില്‍ എത്തുന്ന തരത്തിലും കണ്ണൂരില്‍ നിന്നു വൈകിട്ട് മൂന്നിനു പുറപ്പെട്ട് 4.15നു തിരുവനന്തപുരത്ത് എത്തുന്ന തരത്തിലുമാണു പ്രത്യേക സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

    http://bodelen.com/afu.php?zoneid=2217711

    No comments

    Post Top Ad

    Post Bottom Ad