Header Ads

  • Breaking News

    ടിക്കറ്റ് നിരക്കിലെ അസ്വാഭാവികമായ വർധന തടയാൻ ഇടപെടണമെന്ന് കിയാൽ എം.ഡി.



    കണ്ണൂർ:
    കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ ഡിസംബർ ഒൻപതിന് സർവീസ് തുടങ്ങിയതുമുതൽ ഇതുവരെ ഗൾഫിലേക്കും തിരിച്ചും തിരക്കൊഴിഞ്ഞിട്ടില്ല.
    വർധിച്ച ആവശ്യം നിരക്കിൽ വൻ വർധനയുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്. എയർ ഇന്ത്യാ എക്സ്പ്രസിന് ഗൾഫിലേക്കുള്ള നിരക്ക്, സീറ്റ് തീരാറാകുമ്പോൾ ബുക്കിങ് തുടങ്ങുമ്പോഴുള്ളതിന്റെ മൂന്ന് മടങ്ങിലേറെയാണ്. ആദ്യത്തെ 30 ടിക്കറ്റ് തീരുമ്പോഴേക്കും നിരക്ക് കൂടിത്തുടങ്ങും.

    ടിക്കറ്റിന് ആവശ്യക്കാർ കൂടുമ്പോൾ നിരക്ക് വർധനയുണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് വിമാനക്കമ്പനികളുടെ വിശദീകരണം. തൊട്ടടുത്തുള്ള വിമാനത്താവളങ്ങളെ അപേക്ഷിച്ച് നിരക്ക് കൂടുന്നതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. മറ്റ് വിമാനത്താവളങ്ങളിൽ നിരക്ക് കുറയുന്നത് കൂടുതൽ കമ്പനികൾ സർവീസുകൾ നടത്തുന്നതിനാലാണ്. ഗോ എയറും ഇൻഡിഗോയും അടക്കുമുള്ള കമ്പനികളെത്തി കൂടുതൽ

    അന്താരാഷ്ട്ര സർവീസുകൾ തുടങ്ങുന്നതോടെ മത്സരമുണ്ടാകും. നിരക്കിലും അതിന്റെ മാറ്റമുണ്ടാകുമെന്നാണ് വിശദീകരണം. ഗൾഫിലേക്കുള്ള നിരക്കിൽ അസ്വാഭാവികമായ വർധനയുണ്ടാകുന്നത് തടയാൻ ഇടപെടണമെന്ന് കിയാൽ എം.ഡി. വി.തുളസീദാസ് എയർ ഇന്ത്യാ എക്സ്പ്രസ് മാനേജിങ് ഡയറക്ടറോടാവശ്യപ്പെട്ടിട്ടുണ്ട്.

     യാത്രക്കാരുടെ തിരക്ക് അധികമായതിനാൽ നിരക്ക് കൂട്ടുന്നതിന് ന്യായീകരണമില്ല. അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാരിൽനിന്ന് യൂസേഴ്സ് ഫീസായി 1000 രൂപ വാങ്ങാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയുണ്ടെങ്കിലും അതിന്റെ പകുതിയേ കിയാൽ വാങ്ങുന്നുള്ളൂ -എം.ഡി. അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad