Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളം കുറഞ്ഞ ടിക്കറ്റ‌് നിരക്കുമായി ഇൻഡിഗോ


    കണ്ണൂർ:
    കണ്ണൂരിൽനിന്ന‌്  കുറഞ്ഞ ചെലവിൽ യാത്രചെയ്യാനുള്ള വിമാനടിക്കറ്റുമായി ഇൻഡിഗോ. ജനുവരി 25 മുതലാണ‌് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന‌് ഇൻഡിഗോ പ്രതിദിന ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നത‌്. 

    ബംഗളൂരുവിലേക്ക‌് 1799 രൂപയാണ‌് ചുരുങ്ങിയ നിരക്ക‌്. ബംഗളൂരുവിൽനിന്ന‌് രാത്രി എട്ടിന‌് പുറപ്പെട്ട‌് 9.05ന‌് കണ്ണൂരിലെത്തും.
    തിരിച്ച‌് 9.25ന‌് കണ്ണൂരിൽനിന്ന‌് പുറപ്പെട്ട‌് 10.30ന‌് ബംഗളൂരുവിലെത്തും.

    വിദ്യാർഥികൾക്കും ബിസിനസുകാർക്കും ഇത‌് ഏറെ പ്രയോജനപ്പെടുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്.

    കണ്ണൂരിൽനിന്ന‌് ചെന്നൈ, ഹൈദരാബാദ‌്, ഹുബ്ലി എന്നിവിടങ്ങളിലേക്കാണ‌് മറ്റു പ്രതിദിന സർവീസുകൾ. 

    ഹൈദരാബാദിലേക്ക‌ുള്ള ടിക്കറ്റ‌് നിരക്ക‌് 2599 രൂപയിലാണ‌് തുടങ്ങുന്നത‌്.
    കണ്ണൂരിൽനിന്ന‌് രാവിലെ 9.15ന‌് പുറപ്പെടുന്ന  ഫ‌്ളൈറ്റ‌്  ഒന്നേമുക്കാൽ മണിക്കൂറുകൊണ്ട‌് ഹൈദരാബാദ‌ിലെത്തും. തിരിച്ചു 11.35ന‌് പുറപ്പെട്ട‌് 1.25ന‌് കണ്ണൂരിലെത്തും.

    കണ്ണൂർ–-ചെന്നൈ സർവീസ‌് പകൽ 1.45ന‌് പുറപ്പെട്ട‌് 3.20ന‌്  ചെന്നൈയിലെത്തും. തിരിച്ച‌് ചെന്നൈയിൽനിന്ന‌് വൈകിട്ട‌് നാലിന‌് പുറപ്പെട്ട‌് 5.30ന‌് കണ്ണൂരിലെത്തും. 2500 രൂപയാണ‌് ടിക്കറ്റ‌് നിരക്ക‌്.

    കണ്ണൂരിൽനിന്ന‌് ഹുബ്ലിയിലേക്ക‌് 1999 രൂപയാണ‌് നിരക്ക‌്. വൈകിട്ട‌് 5.50ന‌് പുറപ്പെട്ട‌് 7.05ന‌് ഹുബ്ലിയിലെത്തും. തിരിച്ച‌് 7.25ന‌് പുറപ്പെട്ട‌് 8.45ന‌് കണ്ണൂരിലെത്തും. 

    ദുബായ‌്, ജിദ്ദ, ദോഹ, ദമാം എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസുകളും പ്രതിദിന തിരുവനന്തപുരം, ഗോവ സർവീസുകളും ഇൻഡിഗോ പരിഗണിക്കുന്നുണ്ട‌്.

    No comments

    Post Top Ad

    Post Bottom Ad