Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ആരംഭിച്ചു.നിമിഷങ്ങക്കുള്ളിൽ വിറ്റു തീർന്നു ചരിത്രം രചിച്ചു


    കണ്ണൂർ:
    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ആരംഭിച്ചു. അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യു ടിക്കറ്റിന് 9998.81 രൂപയും എക്സ്പ്രസ് ഫ്ലെക്സി ടിക്കറ്റിന് 33439.01 രൂപയുമാണു ബുക്കിങ് തുടങ്ങിയപ്പോഴുള്ള നിരക്ക്. ടിക്കറ്റ്‌ പൂർണ്ണമായും നിമിഷങ്ങൾകുള്ളിൽ വിറ്റു തീർന്നു .

    ഉദ്ഘാടന ദിനമായ ഡിസംബർ 9ന് കണ്ണൂർ വിമാനത്താവളത്തിൽ നാലു രാജ്യാന്തര സർവീസുകളാണുണ്ടാവുക. പിറ്റേന്ന് 6 സർവീസുകളും. അബുദാബിക്കു പുറമെ മസ്ക്കറ്റ്, റിയാദ്, ദോഹ, ഷാർജ എന്നിവിടങ്ങളിലേക്കും സർവീസുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad