Header Ads

  • Breaking News

    ചെറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ ബാഡ്ജ് വേണ്ട

    തിരുവനന്തപുരം: കേരളത്തില്‍ ഇനിമുതല്‍ ചെറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമായ ബാഡ്ജ് ആവശ്യമില്ല. ഓട്ടോറിക്ഷ, ടാക്‌സി, മിനി ബസ്, വലിയ ടാക്സികാറുകള്‍, ചെറിയ ടിപ്പറുകള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാന ഗതാഗത സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിയത്. ഇത് നടപ്പിലാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഗതാഗത കമ്മിഷണര്‍ എല്ലാ ആര്‍ടി ഓഫീസുകള്‍ക്കും നല്‍കിയതായാണ് സൂചന.

    കേരളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്കൊഴികെ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനും ബാഡ്ജ് നിര്‍ബന്ധമായിരുന്നു. ചെറിയ ട്രന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ബാഡ്ജ് നിര്‍ബന്ധമാക്കരുതെന്ന് 017 ജൂലായ് മൂന്നിനു സുപ്രീംകോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ വിധി നടപ്പാക്കിയിട്ടും ബാഡ്ജിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കേരളം വിധി നടപ്പാക്കിയിരുന്നില്ല. ബാഡ്ജുള്ളവര്‍ ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും ഡ്രൈവിങ് ലൈസന്‍സ് പുതുക്കണമായിരുന്നു നിയമം. ഇതിനായി 450 രൂപയാണ് ഈടാക്കിയിരുന്നത. കൂടാതെ ഒരുമാസം വൈകിയാല്‍ 1100 രൂപയായിരുന്നു പിഴയും ഉണ്ടായിരുന്നു.

    ഇതസമയം പുതിയ ഉത്തരവ് പ്രകാരം 7500 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ബസുകള്‍, ചരക്കുവാഹനങ്ങള്‍, വലിയ ബസുകള്‍, വലിയ ടിപ്പറുകള്‍, എയര്‍ബസുകള്‍ എന്നിവ ഓടിക്കാന്‍ മാത്രമാണ് ബാഡ്ജ് ആവശ്യമുള്ളത്.

    No comments

    Post Top Ad

    Post Bottom Ad