Header Ads

  • Breaking News

    കേരള ശാസ്ത്ര പരിഷത്ത് സുസ്ഥിര സുരക്ഷിത നവകേരളം മാടായി മേഖലാ പദയാത്ര: നാളെ രാവിലെ നെരുവമ്പ്രത്ത് ആരംഭിച്ച് പഴയങ്ങാടിയിൽ സമാപിക്കും



    കേരള ശാസ്ത്ര പരിഷത്ത് സുസ്ഥിര സുരക്ഷിത നവകേരളം മാടായി മേഖലാ പദയാത്ര നരിക്കോട് മുൻ എം എൽ എ സി.കെ.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.മാടായി മേഖലാ പ്രസാദ് പി.വി. അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര നിർവ്വാഹക സമിതി അംഗം എം.ദിവാകരൻ , ജാഥാ ക്യാപ്റ്റൻ ഡോ. പി.ആർ സ്വരൺ, മേഖലാ സെക്രട്ടറി പി.കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. മേഖലാ കമ്മിറ്റി അംഗം ഹരിദാസൻ.എൻ സ്വാഗതവും ജാഥാ മാനേജർ ഇ.പി.മനോഹരൻ നന്ദിയും പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം എം.കെ.രമേഷ് കുമാർ, പി.നാരായണൻ കുട്ടി ., പി.വി.ലക്ഷ്മണൻ ,രവീന്ദ്രൻ തിട്ടിൽ ,രഞ്ജിത്ത് കുമാർ സുനന്ദ് കെ ,പി.കെ മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.നാളെ നെരുവമ്പ്രത്ത് രാവിലെ ആരംഭിച്ച് അടുത്തില, വയല പ്ര, വെങ്ങര മുക്ക്, ജനത ക്ലബ്ബ് എന്നീ കേന്ദ്രങ്ങളിലൂടെ പഴയങ്ങാടിയിൽ സമാപിക്കും സമാപന പരിപാടിയി മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി.എ. മുഖ്യാതിഥി ആയിരിക്കും

    No comments

    Post Top Ad

    Post Bottom Ad