Header Ads

  • Breaking News

    സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഇടത് സര്‍ക്കാര്‍ ഭക്തരെ അടിച്ചമര്‍ത്തുന്നു; പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല;സർക്കാറിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ


    കണ്ണൂര്‍: 
    കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഉജ്ജ്വല വരവേല്‍പ്പ്. കേരളത്തില്‍ എത്തിയ അമിത് ഷ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. പ്രസംഗം തുടങ്ങിയത് ശരണം വിളിയോടെയാണ്. രാജ്യം മുഴുവനും അയ്യപ്പഭക്തര്‍ക്കൊപ്പമുണ്ടെന്നും അവരെ തളര്‍ത്താന്‍ കഴിയില്ലെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു. അമിത് ഷായുടെ വരവോടെ ബി ജെ പി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.കേരള സര്‍ക്കാര്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 


    കേരളത്തെ സംഘര്‍ഷ ഭൂമിയാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഭക്തര്‍ക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഓര്‍ക്കണം. അതിക്രമം തുടര്‍ന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ താഴെയിടും. അടിച്ചമര്‍ത്തുന്ന സമീപനം തീക്കളിയാണെന്നും അമിത് ഷാ പറഞ്ഞു.മാത്രമല്ല, ശബരിമല വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ ശബരിമലയില്‍ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ വലിച്ച്‌ താഴെയിടാന്‍ ബി.ജെ.പി മടിക്കില്ല. ബി.ജെ.പിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നിലകൊള്ളും. ശബരിമലയില്‍ പ്രതിഷേധം നടത്തിയ രണ്ടായിരത്തോളം ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.കണ്ണൂരില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


    അയ്യപ്പഭക്തരുടെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കാന്‍ ഈ മാസം 30 മുതല്‍ ബി.ജെ.പി വിവിധ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നിരവധി സുപ്രീം കോടതി വിധികള്‍ നടപ്പിലാക്കാന്‍ ഇരിക്കുമ്ബോഴാണ് സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ താത്പര്യങ്ങള്‍ മറികടന്ന് ശബരിമല വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പള്ളികളില്‍ ഉച്ചഭാഷിണി വിലക്കണമെന്ന വിധി ഇതുവരെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ആരുടെ പൊതുമുതലാണ് നശിപ്പിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കോടതികള്‍ ഭരണഘടനാ ലംഘനം നടത്തുകയാണ്. മൗലിക അവകാശങ്ങള അടിച്ചമര്‍ത്തുന്ന രീതിയിലുള്ള വിധിയാണ് കോടതിയുടേത്. ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച നിരവധി ക്ഷേത്രങ്ങളുണ്ട്. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച്‌ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചല്ല ലിംഗ സമത്വം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad