Header Ads

  • Breaking News

    രവീന്ദ്ര ജഡേജയ്ക്ക് കന്നി ടെസ്റ്റ് സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ (649/9d)


    രാജ്കോട്ട്:

    അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന പൃഥ്വി ഷാ (134), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (139) എന്നിവർക്പിന്നാലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും (പുറത്താകാതെ 100).മൂവർ സംഘത്തിന്റെ സെഞ്ചുറി പ്രകടനങ്ങൾക്കു പുറമെ അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാര (86), ഋഷഭ് പന്ത് (92) എന്നിവരും ചേർന്ന് വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് സമ്മാനിച്ചത് കൂറ്റൻ സ്കോർ. 132 പന്തിൽ അഞ്ചു വീതം ബൗണ്ടറിയും സിക്സും സഹിതമാണ് ജഡേജ കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. ഇതിനു പിന്നാലെ 149.5 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 649 റൺസെടുത്ത്  ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ജഡേജ 100 റൺസോടെയും മുഹമ്മദ് ഷമി രണ്ടു റൺസോടെയും പുറത്താകാതെ നിന്നു.

    No comments

    Post Top Ad

    Post Bottom Ad