Header Ads

  • Breaking News

    ഒടിയന്‍ ചരിത്രമെഴുതും;1.7 മില്ല്യണ്‍ വ്യൂസ്, 53,235 ഷെയറുകള്‍

    ഒടിയന്‍ ചരിത്രമെഴുതും, പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ട്രെയിലറിന് ഒരു ദിനം പിന്നിടുമ്പോള്‍ 1.7 മില്ല്യണ്‍ വ്യൂസ്, 53,235 ഷെയറുകള്‍

    ഇരുട്ടിന്റെ രാജാവ് മാണിക്യനായി മോഹന്‍ലാലെത്തുന്ന ശ്രീകുമാര്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ ഇന്നലെയാണ് പുറത്തുവന്നത്. റിലീസായി ഒരു ദിനം പിന്നിടുമ്പോള്‍ ഗംഭീര പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇതു വരെ 1.7 മില്ല്യണ്‍ വ്യൂസ് നേടിയ വീഡിയോ 53,235 ഷെയറുകളും ചെയ്യപ്പെട്ടു.. വരുന്നത് മാസ് ചിത്രമാണെന്നാണ് ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.

    ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.



    ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 14 ന് ചിത്രം തിയറ്ററുകളിലെത്തും.

    No comments

    Post Top Ad

    Post Bottom Ad