Header Ads

  • Breaking News

    ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിച്ചോളൂ, അക്കൗണ്ടിലെ പണം നിമിഷനേരംകൊണ്ട് കാലിയാക്കുന്ന പുതിയ തട്ടിപ്പ് എത്തിയിട്ടുണ്ട്




    ഗുഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് കാലിയാക്കുന്ന തരത്തിലുള്ള പുതിയ തട്ടിപ്പുകള്‍ വ്യാപകമാകുന്നു.

    കരുതിയിരുന്നില്ലെങ്കില്‍ ഒരുപാട് ദുഃഖിക്കേണ്ടിവരും. ഉപഭോക്താക്കള്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലായിരിക്കും തട്ടിപ്പ് നടത്തുന്നത്. പ്ലേസ്റ്റോർ വഴിയല്ലാത്ത തേർഡ് പാർട്ടി ആപ്പുകള്‍, അപരിചിത ലിങ്കുകള്‍ എന്നിവ വഴി ഫോണിന്റെ വിദൂര നിയന്ത്രണം കരസ്ഥമാക്കുന്ന ഹാക്കർമാരാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതും നിയന്ത്രിക്കുന്നതും. ബാങ്ക് ജീവനക്കാരെന്ന വ്യാജേന ഫോണ്‍വിളിച്ച്‌ ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും അങ്ങനെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയുമുണ്ട്.
    സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഫോണില്‍ സന്ദേശം എത്തി തട്ടിപ്പ് നടത്തുന്നതാണ് ഒരു രീതി. ഫോണ്‍ സാധാരണ രീതിയില്‍ പ്രവർത്തിക്കാൻ അനുവദിക്കാതെയായിരിക്കും സിസ്റ്റം അപ്‌ഡേറ്റ് എന്ന് സ്ക്രീനില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ഇതുകണ്ട് ഉപഭോക്താവ് ആശയക്കുഴപ്പത്തിലാകുന്ന സമയത്ത് തട്ടിപ്പുകാർ ഫോണിലെ വിവരങ്ങളുടെയും ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ ആപ്പുകളുടെയും പൂർണ നിയന്ത്രണം ഏറ്റെടുക്കും. പിന്നെ അക്കൗണ്ടിലെ പണം പോകുന്ന വഴി മഷിയിട്ടുനോക്കിയാലും അറിയില്ല.

    No comments

    Post Top Ad

    Post Bottom Ad