നവംബർ 10ന് കണ്ണൂർ നഗരത്തിൽ ഓട്ടോറിക്ഷ പണിമുടക്ക്
കണ്ണൂർ:-അനധികൃത ഓട്ടോറിക്ഷ സർവീസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നവംബർ 10ന് കണ്ണൂർ നഗരത്തിൽ 24 മണിക്കൂർ ഓട്ടോറിക്ഷ പണിമുടക്ക് നടത്താൻവിവിധ തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയായ ജോയിന്റ് ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ കമ്മിറ്റി തീരുമാനിച്ചു.
ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ഓട്ടോറിക്ഷകൾ ആവശ്യമായ പെർമിറ്റില്ലാതെ കണ്ണൂർ നഗരത്തിൽ പ്രവേശിച്ച് സ്ഥിരമായി പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്നതായി യൂണിയൻ ആരോപിച്ചു.
ഇത് നഗരപരിധിയിൽ നിയമാനുസൃത പെർമിറ്റോടെ സർവീസ് നടത്തുന്ന തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
അനധികൃത സർവീസുകൾക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല, രേഖകളില്ലാതെ സർവീസ് നടത്തുന്ന ചിലർ യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നതായും വ്യാപക പരാതിയുണ്ട്.
അനധികൃത സർവീസുകൾ അവസാനിപ്പിക്കുന്നതിനൊപ്പം ടൗൺ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്ക് മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക തിരിച്ചറിയൽ സ്റ്റിക്കറുകൾ നൽകണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
No comments
Post a Comment