Header Ads

  • Breaking News

    ഇടിമിന്നലിൽ കണ്ണൂർ ജില്ലയിൽ വ്യാപകനാശനഷ്ടം; ചൂളിയാട് വീടിൻ്റെ ചുമർ ഇടിഞ്ഞു, തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് കേടുപാട്


    തളിപ്പറമ്പ് : ശക്തമായ മഴയ്ക്കും ഇടിമിന്നലിനുമിടെ തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് കേടുപാടുകൾ സംഭവിച്ചു. പള്ളിയുടെ മുകളിലെ മിനാരത്തിന് സമീപമാണ് ഇടിമിന്നലേറ്റതിനെ തുടർന്ന് കേടുപാടുകൾ ഉണ്ടായത്.

    ഇടിമിന്നലിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

    ചൂളിയാട്ട് ഇടിമിന്നലിനെ തുടർന്ന് വീടിന്റെ ചുമർ ഇടിഞ്ഞു. പ്രദേശത്ത് വൈദ്യുതി തകരാറും അനുഭവപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

    മട്ടന്നൂർ കൊളപ്പയിലും ഇടിമിന്നലിനെ തുടർന്ന് മിന്നൽ ചുഴലി ഉണ്ടായതായി റിപ്പോർട്ടുണ്ട്. ശക്തമായr മഴയും കാറ്റും തുടരുന്നതിനിടെ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

    No comments

    Post Top Ad

    Post Bottom Ad