Header Ads

  • Breaking News

    വരക്കാട്-എളേരിതട്ട് ജംഗ്ഷനിൽ കുഴൽക്കിണർ ഡ്രില്ലിങ് വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു

    ▪️വെള്ളരിക്കുണ്ട്: 
    വരക്കാട്-എളേരിതട്ട് ജംഗ്ഷനിൽ കുഴൽക്കിണർ ഡ്രില്ലിങ് വാഹനം വീട്ടിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര,ഛത്തീസ്‌ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു.ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ്  അപകടം നടന്നത്. 
    ജെയ്‌സണും കുടുംബവും താമസിക്കുന്ന വാടക വീട്ടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. വരക്കാട് ബാങ്കിന് സമീപത്തെ വലിയ  ഇറക്കത്തിൽ വച്ച് ട്രാക്ടർ നിയന്ത്രണം തെറ്റി സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.
    അപകടത്തിൻ്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു.അപ്പോഴേയ്ക്കും രണ്ടു പേരും മരിച്ചിരുന്നു.മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

    No comments

    Post Top Ad

    Post Bottom Ad