Header Ads

  • Breaking News

    ജഡ്ജി പ്രതി, ചേരാനല്ലൂര്‍ അപകടക്കേസില്‍ 17 കാരന്‍റെ അച്ഛനെയും പ്രതിചേര്‍ത്തു, പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും നീക്കം; നീതി കിട്ടും വരെ നിരാഹാര സമരമെന്ന് മകള്‍


    ചേരാനല്ലൂരില്‍ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തില്‍ വാഹന ഉടമയും കുട്ടിയുടെ പിതാവുമായ അഡീഷണല്‍ സെഷൻസ് ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു.
    മാപ്പുകൾ കാണുക

    ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് മോട്ടോർ വെഹിക്കിള്‍ ആക്‌ട് 199A വകുപ്പ് ചുമത്തി ജഡ്ജിയെ പ്രതിചേർത്ത് പോലീസിന്റെ എഫ്.ഐ.ആർ റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചത്. നിയമോപദേശം തേടിയ ശേഷമാണ് ഈ നിർണായക നടപടിയെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ച 17-കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ എറണാകുളം ജില്ലാ സെഷൻസ് കോടതിയില്‍ അപേക്ഷ നല്‍കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

    അപകടമുണ്ടാക്കിയ 17-കാരൻ പതിവായി കാറോടിക്കുന്ന ആളാണെന്ന് പോലീസ് കണ്ടെത്തലില്‍ പറയുന്നു. അപകട ദിവസം രാത്രി അതിവേഗതയില്‍ കാറോടിക്കുന്ന ‘സ്പീഡ് റീല്‍’ ചിത്രീകരിക്കാനാണ് ബെൻസ് വാഹനവുമായി കുട്ടി ഇറങ്ങിയത്. അപകടത്തിന് തൊട്ടുമുൻപ് മണിക്കൂറില്‍ 104 കിലോമീറ്റർ വേഗതയില്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കേസിലെ തുടക്കത്തിലെ അന്വേഷണ വീഴ്ചയില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ വിശദീകരണം തേടുകയും ഇന്ന് തന്നെ മറുപടി നല്‍കാൻ കർശന നിർദേശം നല്‍കുകയും ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad